< Back
Kerala

Kerala
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് തെളിവായി വാട്ട്സാപ്പ് ചാറ്റ്; കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം
|6 Sept 2023 11:44 AM IST
യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
കൊച്ചി: മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നൽകിയതും ചാറ്റിൽ വ്യക്തമായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കോടതി കണക്കിലെടുത്തു. യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.