< Back
Kerala
കെ.എസ്.യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ചത് റദ്ദാക്കി ഹൈക്കോടതി
Kerala

കെ.എസ്.യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ചത് റദ്ദാക്കി ഹൈക്കോടതി

Web Desk
|
6 Dec 2022 6:56 PM IST

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി.

കൊച്ചി: കെ.എസ്.യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ച നടപടി റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരായ കാപ്പയാണ് റദ്ദാക്കിയത്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി.തിരുവനന്തപുരം ലോ കോളജ് വിദ്യാർഥിയാണ് ബുഷർ ജമാർ. 180ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിലാണ്.

ബുഷറിനെ ഇന്നു തന്നെ നിയമ വിദ്യാർഥിയെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇ-മെയിൽ വഴി ജയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദേശം നൽകി.

ബുഷർ ജംഹറിന്റെ മാതാവ് ജഷീല നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. ജൂൺ 27നാണ് ബുഷറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

Similar Posts