< Back
Kerala
വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Kerala

വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Web Desk
|
1 July 2021 8:49 PM IST

അടിമലത്തുറയില്‍ ഇക്കഴിഞ്ഞ 28ന് രാവിലെ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് മൂന്നംഗസംഘം അടിച്ചുകൊന്നത്.

തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് കത്ത്.

അടിമലത്തുറയില്‍ ഇക്കഴിഞ്ഞ 28ന് രാവിലെ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് മൂന്നംഗസംഘം അടിച്ചുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ (22), ശാലുവയ്യന്‍ (20), പതിനേഴുകാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തീരത്ത് വള്ളത്തിനടിയില്‍ വിശ്രമിക്കുകയായിരുന്ന നായയെ ചൂണ്ടയുടെ കൊളുത്തില്‍ ബന്ധിച്ച ശേഷം മരക്കഷ്ണങ്ങള്‍ കൊണ്ട് ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. ചത്ത നായയെ കടലില്‍ തള്ളി.

Related Tags :
Similar Posts