< Back
Kerala

Kerala
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അകമ്പടി വാഹനം തടഞ്ഞു; ഉടുമ്പൻ ചോല സ്വദേശി പിടിയിൽ
|21 Nov 2022 11:50 AM IST
ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അകമ്പടി വാഹനം തടഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അകമ്പടി വാഹനമാണ് തടഞ്ഞത്. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. വാഹനം തടഞ്ഞ ഉടുമ്പൻചോല സ്വദേശി ടിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴിയാണ് ചീഫ് ജസ്റ്റിസിന്‍റെ പൈലറ്റ് വാഹനം തടഞ്ഞത്. മദ്യലഹരിയിലാണെന്നും ഇന്നലെ നടന്ന സംഭവത്തെകുറിച്ച് ഓർമയില്ലെന്നാണ് കസ്റ്റഡിയിലുള്ള ടിജോ പൊലീസിനോട് പറഞ്ഞത്.