< Back
Kerala

Kerala
വിരമിക്കൽ ആനുകൂല്യം നൽകാത്തതിനെതിരെയുള്ള സിസാ തോമസിന്റെ ഹരജി; സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം
|27 May 2025 11:56 AM IST
രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും കോടതി
കൊച്ചി: വിരമിക്കൽ ആനുകൂല്യം നൽകാത്തതിന് എതിരെ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നൽകിയ ഹരജിയിൽ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു.സിസാ തോമസിന്റെ ഹരജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.