< Back
Kerala
ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം വിശദമായ പഠനം നടത്താതെ; വിമർശനവുമായി ഹൈക്കോടതി
Kerala

'ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം വിശദമായ പഠനം നടത്താതെ'; വിമർശനവുമായി ഹൈക്കോടതി

Web Desk
|
10 Jun 2025 6:35 AM IST

അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നതില്‍ തൽസ്ഥിതി തുടരണമെന്ന് കോടതി

കൊച്ചി: ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി വിമർശനം.ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവ് തുടരാൻ നിർദേശിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭാഷക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏതൊരു മാറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും കോടതി നിരീക്ഷിച്ചു.വിശദമായ പഠനം നടത്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പിന്നീട് കോടതിയെ സമീപിക്കാമെന്നും മെറിറ്റ് നോക്കി അപ്പോൾ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠിയാണ് ത്രിഭാഷ പദ്ധതി നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഇത് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പിൽ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാരഭാഷയായ മഹൽഭാഷപഠനവും വഴിമുട്ടും. നിലവിൽ 3092 വിദ്യാർഥികളാണ് ലക്ഷ്വദീപിൽ അറബി പഠിച്ചിരുന്നത്.

ദ്വീപിൽ ജൂൺ 9ന് സ്കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബ് പഠിച്ച കുട്ടികൾ ഈ വർഷം മുതൽ ഹിന്ദി പഠിക്കേണ്ടിവരും. ഇത് വിദ്യാർഥികളിൽ പഠന പ്രതിസന്ധി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരും രക്ഷിതാക്കളും കോടതിയെ സമീപിച്ചത്.


Similar Posts