< Back
Kerala
കെ - സ്വിഫ്റ്റിനെതിരായ എല്ലാ ഹരജികളും ഹൈക്കോടതി തള്ളി
Kerala

കെ - സ്വിഫ്റ്റിനെതിരായ എല്ലാ ഹരജികളും ഹൈക്കോടതി തള്ളി

Web Desk
|
8 July 2022 4:31 PM IST

കമ്പനി രൂപീകരണം ചോദ്യം ചെയ്ത് തൊഴിലാളി യൂണിയനുകളാണ് ഹരജി നൽകിയത്

കൊച്ചി: കെ-സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ എല്ലാ ഹരജികളും ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹരജികൾ തള്ളിയത്. കമ്പനി രൂപീകരണം ചോദ്യം ചെയ്ത് തൊഴിലാളി യൂണിയനുകളാണ് ഹരജി നൽകിയത്.

സ്വിഫ്റ്റിന്റെ വിൽപന നടപടികളും കമ്പനിയുടെ രൂപീകരണവും സംബന്ധിച്ച് വിവിധ ഹരജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. സ്വിഫ്റ്റ് കമ്പനിയുടെ രൂപീകരണവും വ്യവസ്ഥിതിയും ചോദ്യം ചെയ്ത് തൊഴിലാളികളും നിയമനങ്ങൾ ചോദ്യം ചെയ്ത് പി.എസ്.സി റാങ്ക് ഹോൾഡേൾസും കോടതിയെ സമീപിച്ചിരുന്നു. പി.എസ്.സി റാങ്ക് ഹോൾഡേൾസ് സമർപ്പിച്ച ഹരജിയിൽ നിയമന നടപടികളുമായി കെ സ്വിഫ്റ്റിന് മുന്നോട്ട് പോകാൻ ഹോക്കോടതി അനുമതി നൽകുകയായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിന് സ്വിഫ്റ്റ് അനിവാര്യമാണെന്നും വിധി സ്വാഗതം ചെയ്യുന്നു എന്നും ഗതാഗത മന്ത്രി ആന്റെണി രാജി പ്രതികരിച്ചു.

Related Tags :
Similar Posts