< Back
Kerala

Kerala
സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനത്തിനെതിരായ ഹരജി ഹൈക്കോടതി തള്ളി
|7 Sept 2023 9:30 PM IST
രണ്ടു വർഷം മുമ്പ് ഓർഡിനൻസിലൂടെയാണ് ആറ് പേരെ സിൻഡിക്കേറ്റിലേക്ക് സർക്കാർ ശിപാർശ ചെയ്തിരുന്നത്
കൊച്ചി: സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റിൽ ആറംഗങ്ങളെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മുൻ എം.പി പി കെ ബിജു ഉൾപ്പടെ ആറുപേരെ നിയമിച്ച നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ സുബൈർ കുഞ്ഞ് സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് ബസന്ത് ബാലാജി തള്ളിയത്.
രണ്ടു വർഷം മുമ്പ് ഓർഡിനൻസിലൂടെയാണ് ആറ് പേരെ സിൻഡിക്കേറ്റിലേക്ക് സർക്കാർ ശിപാർശ ചെയ്തിരുന്നത്. പിന്നീട് ഓർഡിനൻസ് നിയമസഭ പാസാക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമനം ചോദ്യം ചെയ്ത് അഭിഭാഷകനായ സുബൈർ കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭ പാസാക്കിയ ബില്ല് നിലനിൽക്കില്ലെന്നായിരുന്നു വാദം.