< Back
Kerala

Kerala
പീഡന കേസ്; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കി
|23 Sept 2024 5:11 PM IST
രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം
എറണാകുളം: പീഡന കേസിൽ സിനിമാതാരം ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതോടെയാണ് ഹരജികൾ തീർപ്പാക്കിയത്.
കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് മുൻകൂർ ജാമ്യാപേക്ഷ തേടി ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.
സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നൽകിയത്.