< Back
Kerala
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. രാജേഷ് വിജയനെതിരെ പരാതി
Kerala

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. രാജേഷ് വിജയനെതിരെ പരാതി

Web Desk
|
26 Aug 2023 4:45 PM IST

കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷനാണ് ബാർ കൗൺസിലിന് പരാതി നൽകിയത്

കൊച്ചി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. രാജേഷ് വിജയനെതിരെ പരാതി. കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷനാണ് ബാർ കൗൺസിലിന് പരാതി നൽകിയത്. ഹൈക്കോടതിയിലെ വനിതാ ജീവനക്കാർ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഭിഭാഷകന്റെ സ്ത്രീവിരുദ്ധ പ്രയോഗം.

അഡ്വ. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യ പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിച്ച് മറ്റൊരു പോസ്റ്റിടുകയായിരുന്നു. ഇതിലും സ്ത്രീ വിരുദ്ധ പരാമർശമാണ് രാജേഷ് ഉയർത്തിയിട്ടുണ്ടായിരുന്നത്. ഇതിൽ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഏതായാലും ഈ പരാതിയിൽ രാജേഷിനോട് ബാർകൗൺസിൽ വിശദീകരണം തേടിയേക്കും.

Similar Posts