< Back
Kerala

Kerala
പീഡന പരാതി; പി.സി ജോർജിന് ഹൈക്കോടതിയുടെ നോട്ടീസ്
|6 July 2022 1:32 PM IST
ജാമ്യം നൽകിയത് ചോദ്യം ചെയ്ത് പരാതിക്കാരി സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
കൊച്ചി: പീഡനശ്രമക്കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് പരാതിക്കാരി സമർപ്പിച്ച ഹരജിൽ പി.സി ജോർജിന് ഹൈക്കോടതി നോട്ടീസയച്ചു. സോളാർ കേസ് പ്രതിയായ പരാതിക്കാരി സമർപിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തൻറെ ഭാഗം കേൾക്കാതെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത് എന്നാണ് പരാതിക്കാരിയുടെ വാദം. ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും ഹരജിയിലുണ്ട്. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ജാമ്യം നൽകിയ കീഴ്ക്കോടതി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരി ഹരജി നൽകിയത്. പി.സി ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും മ്യൂസിയം എസ്.എച്ച്.ഒ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.