< Back
Kerala

Kerala
എൽദോസ് കുന്നപ്പിള്ളിലിനെതിരായ ആരോപണങ്ങൾ അസാധാരണ കഥയെന്ന് ഹൈക്കോടതി
|21 Nov 2022 3:22 PM IST
എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഹരജി കോടതി വിധി പറയാനായി മാറ്റി.
കൊച്ചി: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരായ ലൈംഗിക പീഡനാരോപണം അസാധാരണ കഥയെന്ന് ഹൈക്കോടതി. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. ആദ്യ എഫ്.ഐ.ആറിലും ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.
കേസ് ഡയറി ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പരാതിക്കാരിയോട് ചോദ്യങ്ങളുന്നയിച്ചത്. 100 തവണ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും 101-ാം തവണ സമ്മതമില്ലെങ്കിലും അത് ബലാത്സംഗമാണെന്ന് കോടതി പറഞ്ഞു. ഹരജി കോടതി വിധി പറയാനായി മാറ്റി.