< Back
Kerala
കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ സമരം; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
Kerala

കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ സമരം; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

Web Desk
|
7 Feb 2025 8:02 PM IST

എസ്എഫ്ഐ സംസ്ഥാന നേതാക്കളായ പി.എം ആർഷോ, കെ.അനുശ്രീ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ സമരത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. എസ്എഫ്ഐയുടെ റോഡ് ഉപരോധത്തിൽ കോടതി വിധി ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. മരട് സ്വദേശി എൻ പ്രകാശ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

എസ്എഫ്ഐ സംസ്ഥാന നേതാക്കളായ പി.എം ആർഷോ, കെ.അനുശ്രീ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി. സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം പോലീസ് കമ്മീഷണർ, ചീഫ് സെക്രട്ടറി, കണ്ടോൺമെൻറ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. നേരത്തെ വഞ്ചിയൂർ സമ്മേളനത്തിൽ ഉൾപ്പെടെ പൊതുവഴി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് പ്രകാശ് നൽകിയ ഹരജയിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.


Similar Posts