< Back
Kerala

Kerala
'അസോസിയേറ്റ് പ്രൊഫസർ പദവി കുട്ടിക്കളിയല്ല'; പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി
|15 Nov 2022 7:15 PM IST
'എല്ലാ നിയമനത്തിലും സുതാര്യത വേണം'
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ഏതൊക്കെ യോഗ്യതാ രേഖകള്‍ വിലയിരുത്തിയാണെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസര്‍ എന്ന പദവി കുട്ടിക്കളി അല്ലെന്നും എല്ലാ നിയമനത്തിലും സുതാര്യത വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമനവുമായി ബന്ധപ്പെട്ട് പ്രിയവര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും.