< Back
Kerala
High Court orders Centre to conduct feasibility study for AIIMS in Kerala
Kerala

കേരളത്തിൽ എയിംസിന് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

Web Desk
|
5 Feb 2026 11:11 PM IST

ഫെബ്രുവരി 25നു മുമ്പ് സത്യവാങ്മൂലം രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊച്ചി: കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തമെന്നാണ് നിർദേശം. കേന്ദ്രബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കാത്തതിൽ വിമർശനം തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.

സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം ഈ പഠനം നടത്തേണ്ടതെന്നും ഹൈക്കോടതി. ഫെബ്രുവരി 25നു മുമ്പ് സത്യവാങ്മൂലം രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നേരത്തെ, കാസർകോട് എയിംസ് ആവശ്യപ്പെട്ട് ജനകീയ സമിതി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ എയിംസിനായി ഏറ്റെടുത്ത സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും നിർദേശമുണ്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഫെബ്രുവരി 25ന് ഹരജി വീണ്ടും പരിഗണിക്കും.

Similar Posts