
നേര്യമംഗലം - വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം
|നിർമാണത്തിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
കൊച്ചി: നേര്യമംഗലം - വാളറ ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. നിർമാണത്തിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
റിസർവ് ഫോറസ്റ്റിൽ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങൾ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചുമാറ്റിയെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങൾ മുറിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.
നേര്യമംഗലം-വാളറ ദേശീയപാത നിർമാണത്തിൽ സർക്കാർ കോടതിയിൽ മലക്കം മറിഞ്ഞെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഹരജിക്കാരൻ വാദിച്ചതിനെ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ കോടതിയിൽ പിന്തുണച്ചെന്നും ഹരജിക്കാരൻ എൻ. ജയചന്ദ്രന് പിന്നിൽ ആരണെന്ന് വ്യക്തമാക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വാർത്ത കാണാം: