< Back
Kerala

Kerala
ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സർവകലാശാലയില്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
|24 March 2023 11:25 AM IST
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ട് സെനറ്റ് അംഗങ്ങളുടെ ഹരജി അംഗീകരിക്കുകയാണ് സതീശ് നയനാൻ ചെയ്തിരിക്കുന്നത്
കൊച്ചി: കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ ഗവർണര്‍ക്ക് തിരിച്ചടി. പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. അൽപ്പസമയം മുമ്പാണ് ജസ്റ്റിസ് സതീശ് നയനാന്റെ ബെഞ്ച് കേസിൽ വിധിപ്രസ്താവം നടത്തിയത്.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ട് സെനറ്റ് അംഗങ്ങളുടെ ഹരജി അംഗീകരിക്കുകയാണ് സതീശ് നയനാൻ ചെയ്തിരിക്കുന്നത്. കേസിന്റെ വാദം പൂർത്തിയാക്കിയത് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിലായിരുന്നു.
പിന്നീട് ഈ കേസ് ഒരിക്കൽ വിധിപറയാൻ മാറ്റിയെങ്കിലും വീണ്ടും സെനറ്റുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്നതിനാൽ ഇതിൽ കൂടുതൽ വാദം കേൾക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയിലെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരികയും ജസ്റ്റിസ് സതീശ് നയനാന്റെ ബെഞ്ചിലേക്ക് പോവുകയും ചെയ്തത്.

