< Back
Kerala

Kerala
പരാതിക്കാരിയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന എൽദോസിന്റെ ആവശ്യം ഹൈക്കോടതി തള്ളി
|10 Nov 2022 12:22 PM IST
സീൽഡ് കവറിലാണ് രഹസ്യമൊഴി ഉള്ളതെന്ന് സർക്കാർ
കൊച്ചി: ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി. പകരം പരാതിക്കാരിയുടെ മൊഴി കോടതിയുടെ മേൽനോട്ടത്തിൽ എൽദോസിന്റെ അഭിഭാഷകന് പരിശോധിക്കാം. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി.
സീൽഡ് കവറിലാണ് രഹസ്യമൊഴി ഉള്ളതെന്ന് സർക്കാർ അറിയിച്ചു. കോടതിക്ക് നൽകിയ രഹസ്യമൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും എൽദോസിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നും പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എൽദോസ് അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.