< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി
Kerala

ശബരിമല സ്വര്‍ണക്കൊള്ള; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി

Web Desk
|
13 Feb 2026 11:52 AM IST

നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹരജി. സ്മാർട്ട്‌ ക്രീറ്റിഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ്.

ഡിസംബർ 19നാണ് എസ്ഐടി പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്യുന്നത്. നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു. ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് എ.ബദറുദീൻ ഇന്നു വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹ‍ർജയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കട്ടിളപ്പാളികൾ പൂർണമായും ഇളക്കി മാറ്റി. കൂടുതൽ സാമ്പിളുകൾ ശേഖരിക്കും. കട്ടിളപ്പാളികളിലെ അപാകതകൾ കണ്ടെത്താൻ സമഗ്ര പരിശോധന. ​ശേഖരിച്ച സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിർമ്മാണത്തിലെ സുരക്ഷാ വശങ്ങളും പരിശോധനാ പരിധിയിൽ. കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നു. നാളെയും പരിശോധന തുടരും.

Similar Posts