< Back
Kerala

Kerala
മകളെ പീഡിപ്പിച്ച കേസ്; പോക്സോ റദ്ദാക്കി മരണം വരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി
|15 Sept 2022 9:50 PM IST
പ്രായപൂർത്തിയാകാത്ത മകളെ രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി നടപടി.
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് വിധിച്ച മരണം വരെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പോക്സോ കുറ്റങ്ങൾ റദ്ദാക്കിയാണ് മറ്റ് കുറ്റങ്ങളിൽ വിധിച്ച തടവുശിക്ഷ കോടതി ശരിവച്ചത്.
രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി നടപടി.പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പോക്സോ കുറ്റങ്ങൾ റദ്ദാക്കിയത്.
തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ പിതാവ് നൽകിയ അപ്പീൽ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.