< Back
Kerala

Kerala
18 ആനകള്‍ക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ല; ഗുരുവായൂർ ആന പരിപാലനത്തിൽ വീഴ്ചയെന്ന് ഹൈക്കോടതി
|30 Sept 2023 3:22 PM IST
2020ൽ ഒരു തവണ മാത്രമാണ് രജിസ്റ്ററിൽ ഓരോ ആനകൾക്കും നൽകിയ ഭക്ഷണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്
കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിലെ ആന പരിപാലനത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആനകളുടെ ഭക്ഷണ രജിസ്റ്റർ നിയമാനുസൃതമായല്ല സൂക്ഷിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പറഞ്ഞ കോടതി വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി.
2020ൽ ഒരു തവണ മാത്രമാണ് രജിസ്റ്ററിൽ ഓരോ ആനകൾക്കും നൽകിയ ഭക്ഷണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തെ കുറിച്ച് രജിസ്റ്ററിൽ കാണുന്നില്ലെന്നും 41 ആനകളിൽ 18 എണ്ണത്തിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. വനം വകുപ്പിന്റെ കൈവശം ഈ ആനകളെ കുറിച്ചുള്ള യാതൊരു വിവരവും ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
