< Back
Kerala
കെടിയു-ഡിജിറ്റൽ സർവകലാശാലയിലെ നിയമനപ്പോരിൽ   ഗവർണർക്ക് തിരിച്ചടി; താൽക്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി
Kerala

കെടിയു-ഡിജിറ്റൽ സർവകലാശാലയിലെ നിയമനപ്പോരിൽ ഗവർണർക്ക് തിരിച്ചടി; താൽക്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി

Web Desk
|
19 May 2025 11:03 AM IST

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഉത്തരവ്

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ ചാന്‍സലര്‍ക്ക് തിരിച്ചടി.സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ്.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹരജികളിലാണ് ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.

സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാന്‍ലസര്‍ നിയമിച്ചത്.

2023 ലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


Similar Posts