< Back
Kerala
HighCourt
Kerala

‘ഡ്യൂട്ടിക്കിടയിൽ റീൽസും ഗെയിമും സിനിമയും വേണ്ട’; ഹൈക്കോടതി ജീവനക്കാരുടെ മൊബൈൽ, സോഷ്യൽ മീഡിയ ഉ​പയോഗം നിരോധിച്ച് രജിസ്ട്രാർ ജനറൽ

Web Desk
|
4 Dec 2024 12:42 PM IST

ഡ്യൂട്ടിസമയത്തുള്ള ജീവനക്കാരുടെ അമിതമായ മൊബൈൽ, സോഷ്യൽ മീഡിയ ഉപയോഗം ഓഫീസ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്

കൊച്ചി: ഡ്യൂട്ടി സമയത്തെ ഹൈക്കോടതി ജീവനക്കാരുടെ മൊബൈൽ, സോഷ്യൽ മീഡിയ ഉപയോഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി രജിസ്ട്രാർ. ഡ്യൂട്ടിസമയങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ ഗെയിമിങ്,​ ട്രേഡിങ്, സിനിമ കാണൽ എന്നിവക്ക് നിരോധനമേർപ്പെടുത്തി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി.

ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജീവനക്കാർ മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ല. ഡ്യൂട്ടിസമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈൽ ഉപയോഗം ഓഫീസ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നത് ഗൗരവമായി കാണുമെന്നും മുന്നറിയിപ്പുണ്ട്.

Similar Posts