< Back
India

India
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു
|22 Jun 2021 3:57 PM IST
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകൾ ഹൈകോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്നും മാസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മെനു പഴയ രീതിയില്‍ തന്നെ തുടരണമെന്ന് കോടതി നിർദശിച്ചു. ഡയറി ഫാമുകള്‍ പൂട്ടി വസ്തുക്കള്‍ ലേലം ചെയ്യണമെന്ന ഉത്തരവിനും സ്റ്റേയുണ്ട്. ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹ്മദ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകൾ സ്റ്റേ ചെയ്തത്.