< Back
Kerala
സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടി; ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
Kerala

സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടി; ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

Web Desk
|
4 March 2026 7:07 PM IST

ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രം പട്ടയ വിതരണം തുടർന്നാൽ മതി എന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

1964 ലെ ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ കഴിഞ്ഞ ആഴ്ച ഹൈക്കോടതി നീക്കിയിരുന്നു . 2024 മുതല്‍ നിലനിന്നിരുന്ന സ്‌റ്റേയാണ് ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയിരുന്നത് . ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം നടത്താന്നായിരുന്നു നിർദേശം. കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതെ സർക്കാർ വലിയ തോതിലുള്ള പട്ടയ വിതരണം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെയാണ് വിതരണം വീണ്ടും സ്റ്റേ ചെയ്തത്.


Similar Posts