< Back
Kerala
അഭിഭാഷകരുടെ കോടതി ബഹിഷ്കരണം; കടുത്ത വിമർശനവുമായി ഹൈക്കോടതി
Kerala

അഭിഭാഷകരുടെ കോടതി ബഹിഷ്കരണം; കടുത്ത വിമർശനവുമായി ഹൈക്കോടതി

Web Desk
|
9 April 2025 6:16 PM IST

കോടതി ഫീസ് വർദ്ധിപ്പിച്ചത് സർക്കാരാണെന്ന് കോടതി

എറണാകുളം: അഭിഭാഷകരുടെ കോടതി ബഹിഷ്കരണത്തിൽ കടുത്ത വിമർശനവും, നടപടിയുമായി ഹൈക്കോടതി. കോടതി ഫീസ് വർദ്ധിപ്പിച്ചത് സർക്കാരാണെന്നും, ഇതിൻറെ പേരിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചത് നിയമവിരുദ്ധവും, യുക്തിക്ക് നിരക്കാത്തതതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറിനും കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസിനയച്ച കത്തിലെ ഉള്ളടക്കം അരോചകമെന്നും, വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ സമരം അംഗീകരിക്കാൻ ആവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Similar Posts