< Back
Kerala
മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നത് ?;  ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി
Kerala

'മകന്‍ എസ്പിയായതിനാലാണോ അറസ്റ്റ് വൈകുന്നത്' ?; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി

Web Desk
|
12 Jan 2026 4:15 PM IST

കെ.പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി വിമർശനം. കെ.പി ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാൾ ആശുപത്രിയിലാണ്. മകന്‍ എസ്പിയായതിനാലാണോ, അറസ്റ്റ് വൈകുന്നതെന്നും ചോദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.

മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിച്ചത്. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹരജികൾ പരിഗണിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെയും ഹൈക്കോടതി വിമർശനം ഉയർത്തി. ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കുക ലക്ഷ്യം. പത്മകുമാര്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ എന്നും ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്ന് ചോദ്യം. പിന്നെന്തിനാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിനെന്താണ് ചുമതലയെന്നും കോടതി

ശബരിമലയ്ക്കായി ഇതുവരെ ഒരു കോടി 40 ലക്ഷം ചെലവാക്കിയെന്ന് ഗോവർധൻ വാദിച്ചു. 25 ദിവസമായി ജയിലിൽ കഴിയുന്നു. ശബരിമലയിൽ നിന്നും വാങ്ങിയ സ്വർണ്ണത്തിനെല്ലാം പണം നൽകിയിട്ടുണ്ട്. അതിൻ്റെ രേഖ കോടതിയിൽ ഹാജരാക്കി. ഇപ്പോഴുള്ള ശ്രീകോവിൽ വാതിലും കട്ടിളപ്പാളിയുമെല്ലാം താൻ നിർമിച്ചു നൽകിയതാണ്. ശബരിമല അയ്യപ്പൻ്റെ വലിയ ഭക്തനാണ് താൻ. ചോദ്യം ചെയ്യലുമായും അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും ആവശ്യം.

Similar Posts