< Back
Kerala
റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മസമിതി അടിയന്തിരമായി രൂപീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി
Kerala

റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മസമിതി അടിയന്തിരമായി രൂപീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

Web Desk
|
19 March 2025 4:34 PM IST

പൊതുതാല്‍പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി

എറണാകുളം: റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മസമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കര്‍മസമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. ലീഗൽ സർവീസ് അതോറിറ്റിയുടെ ഹരജിയില്‍ കക്ഷി ചേരാനുള്ള മറ്റു അപേക്ഷകള്‍ അംഗീകരിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കുന്ന കര്‍മസമിതിക്ക് മുന്നില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അപേക്ഷകര്‍ക്ക് കോടതി നിർദേശം നൽകി. പൊതുതാല്‍പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.



Similar Posts