< Back
Kerala
ആഗോള അയ്യപ്പ സംഗമം; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി
Kerala

ആഗോള അയ്യപ്പ സംഗമം; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി

Web Desk
|
2 March 2026 2:32 PM IST

രേഖകൾ കോടതിയിൽ ഹാജരാക്കാൻ നിർദേശം

കൊച്ചി: ആഗോള അയ്യപ്പ സംഗമം കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. ദേവസ്വം ബോർഡ് ഓഡിറ്റിലേക്ക് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി. ബോർഡിന്റെ നിലപാട് പരിശോധിക്കും. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. വിജയൻ അസോസിയേറ്റ്സിനെയും കേസിൽ കക്ഷി ചേർത്തു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്‍റെ പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയോട് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. തുക സംബന്ധിച്ച് ഊരാളുങ്കലുമായി ധാരണയിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് സ്പോൺസർ ആണോ എന്ന ചോദ്യത്തിന് മന്ത്രി വി. എൻ വാസവൻ നിയമസഭയിൽ വ്യത്യസ്ത മറുപടികളാണ് നൽകിയത്.

ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ആദ്യ ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചതാണ്. പുതുക്കിയ റിപ്പോർട്ട് ഈ മാസം 26 ന് മുമ്പ് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇവൻ്റ് കമ്പനിയായ ഊരാളുങ്കലിനു കീഴിലെ IIIC ചെലവ് തുകയായ 7.11 കോടി രൂപ വേണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ദേവസ്വം ബോർഡ് 4.99 കോടി മാത്രമേ നൽകൂ. ഒത്തുതീർപ്പിലെത്താത്തതാണ് ഓഡിറ്റ് വൈകിപ്പിക്കുന്നത്.

Similar Posts