< Back
Kerala

കേരള ഹൈക്കോടതി
Kerala
അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി
|13 Jan 2023 3:33 PM IST
ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും
എറണാകുളം: അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും.
ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടിയുണ്ടാകും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. അനധികൃതമായി സ്ഥാപിച്ച ബാനറുകളും കൊടിതോരണങ്ങളും ഉടൻ നീക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.