< Back
Kerala
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി
Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി

Web Desk
|
16 Aug 2023 3:30 PM IST

ഓണത്തിന് ആരെയും വിശന്നിരിക്കാൻഅനുവദിക്കില്ലെന്നും ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും കോടതി വ്യക്തമാക്കി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻഅനുവദിക്കില്ല. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും കോടതി വ്യക്തമാക്കി.

ജുലൈ ഓഗസ്റ്റ് മാസത്തിലെ ശമ്പള വിതരണം നടത്താത്തതിൽ രൂക്ഷ വിമർശനമാണ് ഇന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നേരിട്ടത്. ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പുർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.

എന്നാൽ ഓണക്കാലമാണ് ആഘോഷങ്ങളുടെ സമയമാണ്, ഈ സമയത്ത് ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. അത്‌കൊണ്ട് തന്നെ ജുലൈ മാസത്തിലെ ശമ്പളം ഓണത്തിന് മുമ്പായി നൽകാൻ ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. യോഗത്തിൽ ശമ്പള വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. ഈ യോഗം പരിഗണിച്ച് കൊണ്ട് കേസ് 21 ലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് യോഗത്തിലെടുത്ത തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇപ്പോൾ കെ.എസ്.ആർ.ടി.സി നേരിടുന്ന എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Similar Posts