< Back
Kerala
കൊച്ചിയിലെ റോഡുകളിലെ കുഴികൾ എന്തുകൊണ്ട് നികത്തുന്നില്ലെന്ന് ഹൈക്കോടതി
Kerala

കൊച്ചിയിലെ റോഡുകളിലെ കുഴികൾ എന്തുകൊണ്ട് നികത്തുന്നില്ലെന്ന് ഹൈക്കോടതി

Web Desk
|
16 Aug 2023 4:00 PM IST

നഗരത്തിലെ റോഡിൽ കുഴികൾ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണെന്നും കുഴി നോക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും കോടതി വ്യക്തമാക്കി

കൊച്ചിയിലെ റോഡുകളിലെ കുഴികൾ എന്തുകൊണ്ട് നികത്തുന്നില്ലെന്ന് ഹൈക്കോടതി. നഗരത്തിലെറോഡിൽ കുഴികൾ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണ്. കുഴി നോക്കേണ്ടത് കോടതിയുടെ ജോലിയല്ല, കോർപ്പറേഷന്റേതാണെന്നും കോടതി വിമർശിച്ചു.

റോഡുകളിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് കോടതി നേരത്തെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നത്. സമാനമായ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടുൾപ്പടെ പരിഗണിച്ച കോടതിക്ക് മനസിലായത്. അത്‌കൊണ്ട് തന്നെ കോർപ്പറേഷൻ ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്ത് കൊണ്ട് കോടതി ഇടപ്പെടുന്നില്ല എന്നാണ് ജനങ്ങൾ ചോദിക്കുന്നതെന്നും അതിൽ കോടതിക്ക് മറുപടി പറയാൻ സാധിക്കില്ല ഇക്കാര്യത്തിൽ കോർപ്പറേഷനാണ് നടപടിയെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

അതിനിടെ ഇന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ടെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. പക്ഷെ ഈ മീറ്റിംഗുകൾ നടത്തിയത് കൊണ്ട് റോഡിലെ കുഴികൾ നീക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ കോടതിയെ അറിയിക്കാൻ കോടതി നിർദേശിച്ചു. യോഗത്തിന്റെ പശ്ചാത്തലത്തിൽ ഹരജി മറ്റന്നാൾ പരിഗണിക്കും.

Similar Posts