< Back
Kerala

ഹൈക്കോടതി
Kerala
ഏകീകൃത കുർബാന തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ
|1 Feb 2023 1:32 PM IST
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി:ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ. മധ്യസ്ഥതയിലൂടെ പരിഹാരം കാണാണമെന്ന് ഹൈക്കോടതി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വിശദീകരണം കേട്ടതിന് ശേഷമായിരിക്കും തുടർ നടപടി. സെന്‍റ് മേരിസ് ബസലിക്ക തർക്കത്തെ തുടർന്ന് അടഞ്ഞു കിടക്കുകയാണ്. ഇവിടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് എന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിലാണ് വിശ്വാസികളും വിമതരം തമ്മിലുള്ള തർക്കം നിലനിൽക്കുന്നത്.