< Back
Kerala

Kerala
ഇടുക്കി കലക്ടറെ മാറ്റാൻ ഹൈക്കോടതിയുടെ അനുമതി
|20 Jun 2024 10:48 PM IST
സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം
കൊച്ചി: ഇടുക്കി ജില്ല കലക്ടറെ മാറ്റാൻ ഹൈക്കോടതിയുടെ അനുമതി.സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഷീബ ജോർജിനെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ തീരുമാനമെടുത്തിരുന്നുവെങ്കിലും കോടതി തടഞ്ഞിരുന്നു.
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ഉൾപ്പടെയുള്ളവക്ക് നേതൃത്വം കൊടുത്തിരുന്നത് കല്കടറായിരുന്നു. അതിനാൽ കലക്ടറെ മാറ്റരുതെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൈകോടതിയുടെ തീരുമാനം.