
സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നത്: കെ.വി തോമസ്
|വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു
ന്യൂ ഡൽഹി: സംസ്ഥാന സർക്കാരിന്റെ കൂടി അറിവോടെയാണ് അതിവേഗ റെയിൽ പദ്ധതി ഇ.ശ്രീധരൻ കൊണ്ടുവന്നതെന്ന് കെ.വി തോമസ്. സിൽവർലൈൻ എന്ന് നേരത്തെ ഉദ്ദേശിച്ചത് അതിവേഗ റെയിൽ പദ്ധതിയാണ്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരുമായി നടന്ന ചർച്ചയിൽ ഇ.ശ്രീധരനാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ അതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഇല്ലാത്തതിനെ തുടർന്ന് കേന്ദ്രത്തെ സമീപിച്ചു. ഡിപിആറുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ നിദേശിച്ചു. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയെന്നും ഇ. ശ്രീധരൻ പറഞ്ഞു.
മണിക്കൂറിൽ 200 കിലോമീറ്റർ ആയിരിക്കും വേഗത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഒരു ലക്ഷം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ സംസ്ഥാന കേന്ദ്രസർക്കാറുകൾ 30000 കോടി വീതം നൽകും. മുഖ്യമന്ത്രി അറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.
സിൽവർ ലൈനിനു കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറുമായി നടന്ന ചർച്ചയിൽ ശ്രീധരൻ ആണ് പുതിയ പ്രൊപോസൽ മുന്നോട്ട് വെച്ചത്. ഇതുമായി ബന്ധപ്പെട്ടു തുടർനടപടി ഉണ്ടാകാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചത്. ഡിപിആറുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര റയിൽവേ മന്ത്രാലയം നിർദേശം നൽകിയത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാകുക. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് തുടങ്ങി. കൊല്ലം, കോട്ടയം വഴി എറണാകുളം വരെ 9 സ്റ്റേഷനുകൾ ഉണ്ടാകും. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വരെ 12 സ്റ്റേഷനുകളും വിഭാവനം ചെയ്യുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ല. 70 ശതമാനം ഫില്ലറുകളിലും 20 ടണലുകളിലും ആയിരിക്കും നിർമാണം. അഞ്ചുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.