< Back
Kerala

Kerala
സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
|24 April 2024 6:39 AM IST
കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച്ച വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി,വയനാട്, ഒഴികിയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.