< Back
Kerala

Kerala
KSRTC പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന് കോടതി
|14 Aug 2024 5:08 PM IST
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടിസി പെൻഷൻ കുടിശിക നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. രണ്ട് മാസത്തെ പെൻഷൻ ഈമാസം 29 നകം നൽകണമെന്ന് കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരാവാൻ ചീഫ് സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും കോടതി നിർദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.