< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള ഇടക്കാല ഉത്തരവ്; അന്വേഷണവുമായി സഹകരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം
Kerala

ശബരിമല സ്വര്‍ണക്കൊള്ള ഇടക്കാല ഉത്തരവ്; അന്വേഷണവുമായി സഹകരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

Web Desk
|
19 Feb 2026 6:00 PM IST

പ്രതികളുടെ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷനുകളും കൈമാറണമെന്നും മാർച്ച് 31ന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇടക്കാല ഉത്തരവിലുണ്ട്

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല ഉത്തരവ് പുറത്ത്. അന്വേഷണവുമായി സഹകരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളുടെ ഫോണ്‍ വിവരങ്ങളും ടവര്‍ ലൊക്കേഷനുകളും കൈമാറണമമെന്നും മാര്‍ച്ച് 31ന് മുന്‍പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇടക്കാല ഉത്തരവിലുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ഫോണ്‍ വിവരങ്ങളും ടവര്‍ ലൊക്കേഷനുകളും പരിശോധിക്കാനായി കൂടുതല്‍ സമയം പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇതുമായി സഹകരിക്കണമെന്ന് നിര്‍ദേശമാണ് ഇടക്കാല ഉത്തരവിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. കൂടാതെ, കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതിനായി സാമ്പിള്‍ ശേഖരത്തിന്റെ പരിശോധനാഫലം എത്രയും വേഗം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.

Similar Posts