< Back
Kerala
Boby Chemmannur
Kerala

'നാടകം കളിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും'; ബോബിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Web Desk
|
15 Jan 2025 10:39 AM IST

റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു

കൊച്ചി: ജയിലിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ കടുത്ത ശകാരം. മോചിപ്പിക്കാൻ അറിയുമെങ്കിൽ ക്യാൻസൽ ചെയ്യാനും കോടതിക്ക് അറിയാം. മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യം. വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. 12 മണിക്ക് മുമ്പ് കാരണം കാണിച്ച് വിശദീകരണം നൽകിയില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.. നാടകം കളിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. ജുഡീഷ്യറിയും ഹൈക്കോടതിയും ഒക്കെ ഇവിടെയുണ്ട് . നീതി ന്യായവ്യവസ്ഥ ഇവിടെയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് തന്നെ പരമാവധി വേഗത്തിൽ പുറത്തിറങ്ങണമെന്നും ഹൈക്കോടതി താക്കീത് നല്‍കി. നിയമത്തിന്‍റെ അതീതനാണ് എന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

ലൈംഗികാധിക്ഷേപ കേസിൽ ഇന്നലെ ജാമ്യം ലഭിച്ച ബോബി ഇന്നാണ് കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തിൽ ഏർപ്പെടരുത് എന്നീ കർശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.



Related Tags :
Similar Posts