< Back
Kerala
ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; കുട്ടികളെ വീണ്ടും പരീക്ഷയെഴുതിച്ചു
Kerala

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി; കുട്ടികളെ വീണ്ടും പരീക്ഷയെഴുതിച്ചു

Web Desk
|
7 March 2024 5:31 PM IST

താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം

മലപ്പുറം: താനൂരിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷാ പേപ്പർ ന്യൂ സ്കീമിൽ പരീക്ഷയെഴുതുന്ന കുട്ടികൾക്കാണ് മാറിനൽകിയത്. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു.

ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. പരീക്ഷ പൂർത്തിയായതിനുശേഷമാണ് ചോദ്യപേപ്പർ മാറിയത് അറിയുന്നത്. ഉടൻ തന്നെ അധ്യാപകർ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു.

Similar Posts