< Back
Kerala

Kerala
താമരശ്ശേരി ചുരത്തിൽ കാറില്‍ സാഹസികയാത്ര; വാഹനം കസ്റ്റഡിയില്‍, പിഴയിട്ടു
|13 Aug 2023 3:44 PM IST
തമിഴ്‌നാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിന് പിഴയിട്ടു. കാറിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശികൾക്ക് ഹൈവേ പൊലീസ് ആണ് ആയിരം രൂപം പിഴ ചുമത്തിയത്. ഡോറിനു മുകളിൽ ആളെ ഇരുത്തിയായിരുന്നു അപകടകരമായ യാത്ര.
ചുരത്തിലൂടെ അപകടകരമായ നിലയിൽ യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. സി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള മറ്റു നടപടികൾ മോട്ടോർ വാഹന വകുപ്പ് കൈക്കൊള്ളുമെന്നാണ് അറിയുന്നത്.
Summary: Highway police fined Rs 1,000 to Tamil Nadu natives for dangerous adventure in car at Thamarassery Pass