< Back
Kerala
Bharat got ‘true independence’ on Ram temple consecration day: RSS chief
Kerala

ഹിന്ദുക്കൾ ഇംഗ്ലീഷ് സംസാരിക്കരുത്; പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കണമെന്നും മോഹൻ ഭഗവത്

Web Desk
|
9 Feb 2025 8:41 PM IST

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പടിഞ്ഞാറൻ വസ്ത്രങ്ങൾ ധരിക്കരുതെന്നും മോഹൻ ഭ​ഗവത് പറഞ്ഞു.

കോഴിക്കോട്:NationalPolitics

“Hindus Should Not Speak English”: RSS Chief Mohan Bhagwat ഹിന്ദുക്കൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കരുതെന്നും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശം. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പടിഞ്ഞാറൻ വസ്ത്രങ്ങൾ ധരിക്കരുത്. പാരമ്പര്യ ഭക്ഷണം കഴിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.

ആളുകളിൽ സ്വാർഥതയും വെറുപ്പും ഉണ്ടാവുമ്പോഴാണ് സംഘർഷങ്ങൾ ഉണ്ടാകുന്നത്. ഹിന്ദു മതം സമത്വത്തിന്റെ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ധർമമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനം. എല്ലാവരും ധർമം അനുഷ്ഠിക്കണം. എല്ലാ കുടുംബങ്ങളിലും അംഗങ്ങളെല്ലാം ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നിലവിലുള്ള ജീവിത രീതി തങ്ങളുടെ പാരമ്പര്യത്തിന് നിരക്കുന്നതാണോയെന്ന് ആലോചിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.

ആർഎസ്എസ് മേധാവിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി പലരും രംഗത്തെത്തി. ഹിന്ദുവെന്ന നിലയിൽ തങ്ങൾ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും താത്പര്യമുള്ള രീതിയിൽ സംസാരിക്കുകയും ചെയ്യും. നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷിലും ബെംഗാളിയിലും ചിലപ്പോൾ ഹിന്ദിയിലും എതിർക്കുമെന്നും രോഹൻ മിത്ര എന്ന വ്യക്തി എക്‌സിൽ കുറിച്ചു.

Similar Posts