< Back
Kerala
പൂവച്ചലിൽ വീടു കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
Kerala

പൂവച്ചലിൽ വീടു കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

Web Desk
|
27 July 2022 7:18 AM IST

കഞ്ചാവ് മാഫിയയെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം

തിരുവനന്തപുരം: പൂവച്ചലിൽ വീടു കയറി ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. അക്രമികൾ വീട്ടിൽ ഉണ്ടായിരുന്ന പണവും കവർന്നു. പൂവച്ചൽ സ്വദേശികളായ ഷാമില, മകൻ അനീഷ്,മകന്റെ സുഹൃത്ത് ഷനു എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. പൂവച്ചൽ കൊണ്ണിയൂരിൽ വാടകകക്ക് താമസിക്കുന്ന സെഫുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവസമയത്ത് സൈഫുദ്ദീന്റെ ഭാര്യ ഷാമില മകൻ അനീഷ്, അനീഷിന്റെ സുഹൃത്ത് ഷനു എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മതിൽ ചാടി കടന്ന അക്രമികൾ ഷനുവിനെ ലക്ഷ്യമിട്ടാണ് വന്നത്. ആക്രമത്തിൽ ഷനുവിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റു. വയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് ഷാമിലക്കും പരിക്കുണ്ട്.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും അക്രമികൾ കൊണ്ടുപോയി. കുടുംബത്തിന് നേർക്ക് ഭീഷണി ഉണ്ടായിരുന്നതായും ഇവർ പറയുന്നു. ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് മാഫിയയെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

Related Tags :
Similar Posts