< Back
Kerala

Kerala
കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു
|19 Jun 2025 9:53 PM IST
കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്
കോട്ടയം: കോട്ടയം കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് മരിച്ചത്. പൊന്നപ്പൻ്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തിയത്. സംഭവത്തിനു ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.