< Back
Kerala
കൊച്ചിയിൽ ഹണിട്രാപ്പ്; ദമ്പതികളും കൂട്ടാളികളും പിടിയിൽ
Kerala

കൊച്ചിയിൽ ഹണിട്രാപ്പ്; ദമ്പതികളും കൂട്ടാളികളും പിടിയിൽ

Web Desk
|
13 Jan 2025 12:04 AM IST

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ സഹോദരൻ ആഷിക് ആന്റണി ഭാര്യ നേഹ എന്നിവരടക്കമാണ് പിടിയിലായത്.

കൊച്ചി: കൊച്ചിയിൽ ഹണി ട്രാപ്പ് കേസിൽ ദമ്പതികളും കൂട്ടാളികളായ മൂന്നുപേരും അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ സഹോദരൻ ആഷിക് ആന്റണി ഭാര്യ നേഹ ഇവരുടെ കൂട്ടാളികളായ ജിജി, തോമസ്, സുറുമി എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

2024 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം മുറിയെടുത്ത ആഷിക്കും ഭാര്യയും കൂട്ടാളിയായ സുറുമിയും ചേർന്ന് പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. കോൾ ഗേൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയ ഇയാളെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ ബൈക്കും ഫോണുമടക്കം കവർന്ന പ്രതികൾ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതി നൽകിയത്.

Related Tags :
Similar Posts