< Back
Kerala

Kerala
ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് മർദനം
|6 Aug 2025 1:36 PM IST
ചേളന്നൂർ ദേവദാനി ഹോട്ടൽ ഉടമ രമേശിനാണ് മർദനമേറ്റത്
കോഴിക്കോട്: ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ഉടമയെ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. ചേളന്നൂർ ദേവദാനി ഹോട്ടൽ ഉടമ രമേശിനാണ് മർദനമേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് രമേശന്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ ഇയാൾ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാക്കൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.

മർദനത്തിനിരയായ രമേശ്