< Back
Kerala
തിരുവനന്തപുരത്ത് ഹോട്ടൽ  റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
Kerala

തിരുവനന്തപുരത്ത് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

Web Desk
|
25 Feb 2022 11:56 AM IST

കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റും നാഗർകോവിൽ സ്വദേശിയുമായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇന്ന് രാവിലെ 8.30 നാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ പ്രതി ഹോട്ടലിൽ കയറി അയ്യപ്പന്റെ കഴുത്തിന് വെട്ടുകയായിരുന്നു. അയ്യപ്പൻറെ കയ്യിലും പ്രതി വെട്ടിയിട്ടുണ്ട്. ആദ്യ തവണ കഴുത്തിന് വെട്ടിയ പ്രതി വീണ്ടും ആയുധം കൊണ്ട് വെട്ടുകയായിരുന്നു.

കൊലപാതകം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ഉടനടി പിടികൂടാവനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു അയ്യപ്പൻ. കൊലപാതകത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Similar Posts