< Back
Kerala
പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണ് കുട്ടി മരിച്ചു
Kerala

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണ് കുട്ടി മരിച്ചു

Web Desk
|
28 July 2022 9:53 AM IST

ഒരാളുടെ നില ഗുരുതരമാണ്

എറണാകുളം: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞുതാണ് കുട്ടി മരിച്ചു.13 വയസുള്ള ഹരി നാരായണനാണ് മരിച്ചത്. അപകടത്തിൽപെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി. കുട്ടിയുടെ മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ നില ഗുരുതരമാണ്. രാവിലെ ഏഴോടു കൂടിയാണ് അപകടമുണ്ടായത്. ഇരു നില വീടിന്റെ താഴത്തെ നില ഇടിഞ്ഞതോടുകൂടി രണ്ടാം നിലയും നിലം പൊത്തുകയായിരുന്നു. താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്.

അപകടം നടക്കുമ്പോൾ ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. നാരയണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരി അടക്കം നാലുപേർ വീടിന് പുറത്തായിരുന്നു. മകൾ ദേവിക വീടിൻ്റെ ടെറസിലും. അസാധാരണമായ ശബ്ദം കേട്ട് നാലുപേരും വീടിന് പുറത്ത് പരിശോധന നടത്തുന്നതിനിടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് ഫയര്‍ഫോഴ്സും പൊലീസും. അപകടകാരണത്തെ കുറിച്ച് പഠിക്കാൻ ജിയോളജി വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.

Similar Posts