< Back
Kerala
മുണ്ടക്കൈ ദുരന്തത്തിൽ ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരെ നഷ്ടപ്പെട്ട നൗഫലിന് വീടൊരുങ്ങി
Kerala

മുണ്ടക്കൈ ദുരന്തത്തിൽ ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരെ നഷ്ടപ്പെട്ട നൗഫലിന് വീടൊരുങ്ങി

Web Desk
|
7 July 2025 8:11 AM IST

മേപ്പാടി പൂത്തക്കൊല്ലിയിലാണ് മസ്‌ക്കറ്റ് കെഎംസിസി പുതിയ വീട് നിർമ്മിച്ചു നൽകിയത്

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ തന്റെ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എംഎൽഎ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.

കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്കറ്റ് കെഎംസിസി .മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്.

തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മേപ്പാടി പുത്തക്കൊല്ലി മദ്രസ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ടി.സിദിഖ് എംഎൽഎ, മസ്കറ്റ് കെഎംസിസി ഭാരവാഹികൾ, മുസ്‍ലിം ലീഗ് ശാഖ, പഞ്ചായത്ത്, ജില്ലാ, നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.


Similar Posts