< Back
Kerala

Kerala
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്തു; കൈക്കുഞ്ഞടക്കം പെരുവഴിയിൽ
|9 Jan 2026 10:08 AM IST
ബാങ്കിൻ്റെ നടപടിക്കെതിരെ ബാലവകാശ കമ്മീഷൻ ഇടപെടൽ
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലായി. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞടക്കം പെരുവഴിയിൽ. ആര്യനാട്ടെ നിഹാസിന്റെ വീടാണ് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ജപ്തി നടന്നത്. 11 ലക്ഷം രൂപയിൽ എട്ട് ലക്ഷം അടച്ചതായി നിഹാസ് പറഞ്ഞു.
ബാലവകാശ കമ്മീഷൻ വീട് സന്ദർശിച്ചു. കൈക്കുഞ്ഞിനെ ഉൾപ്പെടെ പെരുവഴിയിൽ ഇറക്കിയ ബാങ്കിൻ്റെ നടപടിക്കെതിരെയാണ് ബാലവകാശ കമ്മീഷന്റെ ഇടപെടൽ. ബാങ്ക് മാനേജരുമായി ചർച്ച നടത്തി. കുടുംബത്തിന് വീട് തുറന്നു നൽകുമെന്നും സാവകാശം നൽകുന്നുവെന്നും ബാങ്ക്. മീഡിയവൺ വാർത്തയെ തുടർന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.